Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

Comments: (0)
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ന്റെ സാമ്പത്തിക സഹകരണത്തോടെ GHSS PILICODE ഹരിതസേന നാലു ദിവസം നീണ്ടു നിന്ന ozone ദിന പരിപാടിക്ക് സമാപനം കുറിച്ച് കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സമാപന പരിപാടി പ്രൊഫസർ എം Gopalan (റിട്ട.പ്രിൻസിപ്പൽ  GOVT കോളേജ് ELERITHATT ),{president sasthra sahithya parishath,kasaragodഉ}ദ്ഘാടനം ചെയ്തു.തുടർന്ന് അന്ധരീക്ഷത്തിൽ OZONE ന്റെ പ്രാധാന്യം ozone  ശോഷണത്തിന് കാരണം ,നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിസദീകരിച്ച് സംസാരിച്ചു.OZONE നെ നശിപ്പിക്കുന്ന സി എഫ് സി വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന പ്രതിജ്ഞ കണ്‍വീനർ കുട്ടികള്ക്ക് ചൊല്ലി കൊടുത്തു.OZONE കുരയുന്നതിലുള്ള വ്യാകുലത പ്രകടിപ്പിക്കുന്ന പോസ്റ്റർ തയ്യാറാക്കി.OZONE സംരക്ഷണ റാലി സംഘടിപ്പിച്ചു.കുട്ടികള്ക്ക് ക്വിസ് മത്സരം,ചിത്ര രചന മത്സരം എന്നിവ നടത്തി. തുടർന്ന് കുട്ടികൾ വിവിധ ഗ്രൂപുകളായി തിരിഞ്ഞു ചെറു നാടകങ്ങൾ അവതരിപിച്ചു.Principal pc chandramohanan ,HEADMISTRESS പ്രസന്ന കുമാരി,കോ ORDINATOR ജയചന്ദ്രൻ സ്റ്റാഫ്‌ സെക്രട്ടറി തുടങ്ങിയവർ നേതൃത്വം നല്കി.

ദേശീയ ഹരിതസേന ജി എച്ച് എസ് എസ് പിലിക്കോട്
ലോക മുള ദിനമായ സെപ്തംബര്‍ 18 ദേശീയ ഹരിതസേന ജി എച്ച് എസ് എസ് പിലിക്കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ പരിസരത്ത് മുള ത്തൈ നട്ട് ആഘോഷിച്ചു.ഹെഡ്മിസ്ടസ് പ്രസന്ന കുമാരി ആധ്യക്ഷത വഹിച്ചു.ദേശീയ ഹരിതസേന കോ ഒര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ മുളയുടെ പ്രാധാന്യത്തെകുറിച്ച് വിവരിച്ചു.പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്ന മുള മരങ്ങളെക്കാള്‍ 35%അധികം ഒാക്സിജന്‍ പുറത്തുവിടുന്നു.തുടര്‍ന്ന് വിദ്യാലയ പരിസരത്ത് ല്‍ പരം മുളത്തൈകള്‍ നട്ടു.


 















കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്കൂള്‍ പാചക പുരയിലാണ് ഹീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
കാലിക്കടവ്: നാട്ടിപാട്ടിന്റെ താളത്തിനൊപ്പം ഞാറ് പറിച്ചു നട്ട് നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി കുട്ടികള്‍ പാടത്തേക്കിറങ്ങി. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനാംഗങ്ങളാണ് നാടന്‍ നെല്‍ചെടികളുടെ ഹരിതകാന്തിയും, സമൃദ്ധിയും തിരികെയെത്തിക്കാന്‍ വയലുകളിലേക്ക് എത്തിയത്.പുത്തിലോട്ടെ വയലുകളിലാണ് കുട്ടികള്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇത് മൂന്നാമത്തെ വര്‍ഷമാണ്‌ നെല്‍കൃഷിക്കായി ഹരിത സേന മുന്നിട്ടിറങ്ങുന്നത്. പയ്യന്നൂരിലെ 'നല്ലഭൂമി' കാര്‍ഷിക കൂട്ടായ്മയില്‍ നിന്നാണ് പോയ വര്‍ഷം 'കറുത്ത അല്ലിക്കണ്ണന്‍' വിത്ത് കൃഷിക്കായി കുട്ടികള്‍ ശേഖരിച്ചത്. കൃഷിയില്‍ നിന്നും നല്ല വിളവ് ലഭിക്കുകയും ചെയ്തു. ഈ വിത്ത് ഉപയോഗിച്ചാണ് അറുപത് സെന്റ്‌ സ്ഥലത്ത് ഇത്തവണ കൃഷിയിറക്കിയത്. പ്രദേശത്തെ കര്‍ഷകര്‍ക്കൊപ്പം ഞാറു നടീല്‍ കുട്ടികള്‍ ഉത്സവമാക്കി മാറ്റി. കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍ കൃഷിപ്പാട്ട് പാടി ജാനകിയമ്മയും കുട്ടികള്‍ക്കൊപ്പം കൂടി. കര്‍ഷകനും റിട്ടേര്‍ഡ് പ്രിന്‍സിപ്പാളുമായ പി പത്മനാഭന്‍ അടിയോടി ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . പ്രായം ചെന്ന കര്‍ഷകര്‍ കൃഷിപരിപാലന രീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി ..സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ സഹകരണവും കൃഷിക്കുണ്ട്. . കാര്‍ഷിക മേഖലയിലെ മികവ് കണക്കിലെടുത്ത് ജൈവ വൈവിധ്യ ബോര്‍ഡ് ഹരിത പുരസ്കാരം, കേരള വനം വകുപ്പിന്റെ എന്റെ മരം സംസ്ഥാന അവാര്‍ഡ്, മികച്ച ഇക്കോ ക്ലബ്ബ് എന്നിവയെല്ലാം പോയവര്‍ഷങ്ങളില്‍ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയായ യുനസ്കോയുടെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജുക്കേഷന്‍ നെല്ലിനെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു വിദ്യാലയങ്ങളില്‍ ഒന്നാണ് പിലിക്കോട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 


മനസ്സിനും ശരീരത്തിനും കുളിർമയേകി  റാണിപുരം 


കേരളത്തിന്റെ ഊട്ടി എന്നറിയപെടുന്ന റാണിപുരതേക്ക് കേരള വനം -വന്യജീവി വകുപ്പിന്റെ അതിഥി കളായി നടത്തിയ പഠന യാത്രയിൽ ചോല വനങ്ങളെ കുറിച്ചും പുൽ മേടുകളെ കുറിച്ചും വനങ്ങൾ സംരക്ഷി കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി.ആദ്യമായാണ് വനം വകുപ്പ് കുട്ടികൾകായി ഇത്തരം ക്യാമ്പ് നടത്തുന്നത്.ഫോറെസ്റ്റ് റേഞ്ച് ഓഫീസർ പ്രദീപൻ സർ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ രമേശൻ ,വിജയകുമാർ എന്നിവർ ക്ലാസ്സ്‌ എടുത്തു.റാണിപുര ത്തെ  ഒരു ദേശീയ ഉദ്യാന മാക്കണ മെന്നു കുട്ടികൾ ആവശ്യപെട്ടു.ജയചന്ദ്രൻ,രവീന്ദ്രൻ .ശോഭന,സുധ എന്നീ അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു.

Comments: (0)

jayachandran master ckns ghss pilicode presenting the project "the harmful effect of E WASTE  on pilicode panchayath" is presenting at southern india science fair 2014 at chennai on 19-24 january (madras christian college higher secondary school.